ആക്രമണത്തില്‍ നിന്നു മുക്തമായ മേഖല എന്ന കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ടാണ് എട്ട് മിസൈലുകള്‍ ഈ അഭയാര്‍ഥി ക്യാംപില്‍ പതിച്ചത്. ടെന്റിനുള്ളിലായിരുന്ന ആളുകളില്‍ പൊള്ളലേറ്റാണ് കൂടുതല്‍ പേരും മരിച്ചത്.
റഫയുടെ പടിഞ്ഞാറ് ഭാഗത്ത് മുളകൊണ്ടാണ് താല്‍കാലിക അഭയാര്‍ഥി ക്യാമ്പ് നിര്‍മിച്ചിരുന്നത്. ആക്രമണത്തിനു പിന്നാലെ ഇവിടെ വന്‍തീപ്പിടിത്തമുണ്ടായി. റഫയില്‍ നിന്ന് ഹമാസ് റോക്കറ്റാക്രമണം നടത്തിയെന്നാരോപിച്ചാണ് ഇസ്രായേല്‍ ഈ ക്യാംപ് ലക്ഷ്യമിട്ടത്.
റഫയില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി വിധി വന്നതിനു പിന്നാലെയാണ് അഭയാര്‍ഥി ക്യാംപില്‍ തന്നെ ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇതിനു സമീപം യു.എന്‍ ക്യാംപും പ്രവര്‍ത്തിക്കുന്നുണ്ട്. യു.എന്‍ ക്യാംപുകള്‍ക്കടുത്തും ആക്രമണം പാടില്ലെന്ന നിര്‍ദേശം നിലവിലുള്ളതാണ്.

Comments: